ടി.ജി. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടി വിവേചനപരവും തികച്ചും അപലപനീയവുമാണെന്ന് ബി.ജെ.പി കേരള ഘടകം വ്യക്തമാക്കി.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളിൽ നിന്നും തീരദേശ മേഖലകളിലെ പ്രതിഷേധങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ലക്ഷ്യമിട്ടുള്ള ഒരു നാടകമാണോ ഈ അറസ്റ്റെന്ന് പാർട്ടി സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ ചോദിച്ചു. പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും അവർ ആരാഞ്ഞു.
ഒരാൾക്ക് ഒരു നിയമവും മറ്റൊരാൾക്ക് മറ്റൊരു നിയമവുമെന്നതാണോ സർക്കാരിന്റെ രീതിയെന്നും പോസ്റ്റിൽ വിമർശനമുയർന്നു. വന്ദേമാതരം, വി.ഡി.
സവർക്കർ തുടങ്ങിയ വിഷയങ്ങളിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് മതപരമായ വിഭജനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു. ടി.ജി.
മോഹൻദാസ് നടത്തിയ ചില പരാമർശങ്ങൾ സ്വാഗതാർഹമല്ലെന്ന് ബി.ജെ.പി വ്യക്തമാക്കുന്നുണ്ട്. മുൻപും അദ്ദേഹത്തിന്റെ ചില പ്രസ്താവനകളെ പാർട്ടി തള്ളിക്കളഞ്ഞിട്ടുള്ളതാണ്.
എങ്കിലും, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ ഈ വിഷയത്തിൽ മാത്രം തിടുക്കപ്പെട്ട് നടപടിയെടുത്തത് ഇരട്ടത്താപ്പാണെന്നാണ് പാർട്ടിയുടെ കുറ്റപ്പെടുത്തൽ. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ പറയുന്നതാണ്: “അവധി ദിവസം നോക്കി ടി ജി മോഹന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത് തികച്ചും വിവേചനപരവും, അപലപനീയമാണ്.പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ഉയരുന്ന ചോദ്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണോ ഈ അറസ്റ്റ് നാടകം?ടി ജി മോഹന്‍ദാസ് നടത്തിയ ചില പരാമർശങ്ങൾ സ്വാഗതാർഹമല്ല.
എന്നാൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയവര്‍ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയെടുക്കാതെ സംരക്ഷിക്കുന്ന സമീപനം എന്തുകൊണ്ടാണ്?ഒരാള്‍ക്ക് ഒരു നിയമം, മറ്റൊരാള്‍ക്ക് മറ്റൊരു നിയമം ഇതാണോ യുഡിഎഫ് സര്‍ക്കാരിന്റെ നീതി?തീരദേശ മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ ദുരന്തത്തില്‍പ്പെടുമ്പോള്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്.മുതലപ്പൊഴിയിലും, നീണ്ടകരയിലും മത്സ്യത്തൊഴിലാളികളുടെ ജീവന് നഷ്ടപ്പെടുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.മഴക്കെടുതിയിലും, മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവരുടെ വീടുകളിലെത്തി ആശ്വസിപ്പിക്കേണ്ട ജനപ്രതിനിധികള്‍ രാഷ്ട്രീയ വിവേചനത്തിന്റെ പേരില്‍ മാറിനില്‍ക്കുന്ന സാഹചര്യം കേരളത്തിന് അപമാനകരമാണ്.വന്ദേമാതരം, വി ഡി സവര്‍ക്കര്‍ തുടങ്ങിയ വിഷയങ്ങളില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ മതവിഭജനം വളര്‍ത്താനുള്ള ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

