തിരുവനന്തപുരത്ത് മുട്ടുവേദനയ്ക്ക് ചികിത്സ തേടിയ വീട്ടമ്മയ്ക്ക് കാഴ്ചയും ആരോഗ്യവും നഷ്ടപ്പെട്ടതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.
ജേക്കബ് ആന്റണിക്കെതിരെയാണ് ഇരിഞ്ചയം സ്വദേശിയായ ഷീല രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടർ മരുന്ന് മാറി നൽകിയതാണ് തന്റെ നില ഗുരുതരമാക്കിയതെന്നാണ് ഷീലയുടെ പ്രധാന ആരോപണം.
സ്വന്തം വീട്ടിൽ വെച്ചാണ് ഡോക്ടർ ഷീലയ്ക്ക് ചികിത്സ നൽകിയത്. മുട്ടുവേദനയ്ക്ക് ആമവാതത്തിന്റെ മരുന്നാണ് ഡോക്ടർ നൽകിയതെന്ന് ഷീല വ്യക്തമാക്കുന്നു.
രോഗം കൃത്യമായി നിർണയിക്കാതെയാണ് മരുന്ന് നൽകിയതെന്നും അവർ ആരോപിക്കുന്നു. ഈ മരുന്ന് കഴിച്ചതിനെ തുടർന്ന് കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുകയും ശരീരമാസകലം പൊട്ടിയൊലിക്കുന്ന അവസ്ഥയുണ്ടാകുകയുമായിരുന്നു.
എന്നാൽ മരുന്നിന്റെ റിയാക്ഷൻ ആണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഡോക്ടറുടെ വിശദീകരണം. ആരോഗ്യമന്ത്രിക്കടക്കം ഔദ്യോഗികമായി പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് ഷീല മാധ്യമങ്ങളോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

