ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇത് ഗുണ്ടകളുടെ നാടല്ലെന്നും, സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാകും അനുഭവം.
ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഗവൺമെൻറ് പ്രതിജ്ഞബദ്ധമാണ്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇന്നലെ മുതൽ അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഓണക്കാലം കൂടി മുൻനിർത്തി നിയമപാലകരുടെ നടപടികൾ കൂടുതൽ ഊർജിതമാക്കും. എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ലിസ്റ്റുകൾ പ്രകാരം സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തും.
ഏത് കോണിൽ നിന്നും സംരക്ഷണം ലഭിച്ചാലും അത്തരം നിയമലംഘകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്നും, മനപ്പൂർവം പ്രശ്നമുണ്ടാക്കുന്നവർ ആരായാലും കർശന നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി തന്നെ അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞു, ജയരാജൻ തള്ളിപ്പറഞ്ഞു. ഇങ്ങനെയുള്ള ആളുകളെ ആർക്കും സംരക്ഷിക്കാൻ ആകില്ല.
കേരളം അത്തരമൊരു നാട് അല്ലെന്നും, ക്രിമിനൽ സംഘങ്ങൾക്കൊപ്പം അവരെ പോറ്റി വളർത്തുന്ന ആളുകൾക്കെതിരേയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾക്ക് എതിരെയും കർശന നടപടികൾ ഉണ്ടാകുമെന്നും, നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ മാർഗങ്ങളും അവലംബിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

