ഭാര്യയുടെ മൊബൈൽ ഫോൺ പരിശോധിച്ച യുവാവ് ഞെട്ടിക്കുന്ന വിവരങ്ങൾ തിരിച്ചറിഞ്ഞു. കാമുകന്റെ സഹായത്തോടെ തന്നെ കൊലപ്പെടുത്താൻ ഭാര്യ ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയാണ് ഫോണിലെ വിവരങ്ങളിൽ നിന്നും പുറത്തുവന്നത്.
തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഡോർണക്കൽ മണ്ഡലത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ഭർത്താവായ ജി.
രാജേശ്വര റാവുവിനെ വധിച്ച ശേഷം അത് ഒരു റോഡപകടമാക്കി മാറ്റാനായിരുന്നു ഭാര്യ ഭവാനിയുടെ പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് പരാതി നൽകിയതിനെ തുടർന്ന് ഖമ്മം റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തന്റെയും രണ്ട് പെൺമക്കളുടേയും ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് ജി. രാജേശ്വര റാവു പൊലീസിനെ സമീപിച്ചത്.
ഭാര്യയും കാമുകനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങളും ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും തെളിവായി അദ്ദേഹം പൊലീസിന് കൈമാറിയിട്ടുണ്ട്. ഖമ്മമിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരുന്ന രാജേശ്വര റാവുവും ഭവാനിയും 2016 ലാണ് വിവാഹിതരായത്.
എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭാര്യയുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ പ്രകടമായതോടെയാണ് രാജേശ്വര റാവു ഫോൺ പരിശോധിക്കാൻ തീരുമാനിച്ചത്. ഭർത്താവിനെ കൊലപ്പെടുത്തിയാൽ ഒരുമിച്ച് ജീവിക്കാമെന്ന് ഭവാനി കാമുകനോട് പറയുന്ന സന്ദേശങ്ങളും തുടർന്ന് കൊലപാതകത്തിനുള്ള വിവിധ പ്ലാനുകളെക്കുറിച്ചുള്ള ചാറ്റുകളുമാണ് ഫോണിൽ നിന്നും കണ്ടെത്തിയത്.
വീട്ടിൽ വെച്ച് കൊലപാതകം നടത്തിയാൽ സംശയത്തിന് ഇടയാക്കുമെന്നും, അതിനാൽ റോഡപകടം പോലെ തോന്നിപ്പിക്കുന്ന രീതിയിൽ ഭർത്താവിനെ വധിക്കണമെന്നാണ് ഭവാനി കാമുകന് നിർദ്ദേശം നൽകിയിരുന്നത്. കാമുകൻ കൃത്യം നിർവഹിച്ചില്ലെങ്കിൽ തനിക്ക് തന്നെ ആ ജോലി ചെയ്യേണ്ടി വരുമെന്നും യുവതി മറ്റൊരു സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഒരു കൊറിയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സൈദലു എന്നയാളുമായി ഭവാനി അടുപ്പത്തിലായിരുന്നുവെന്നാണ് ആരോപണം. ഭർത്താവ് ജോലിക്കായി പുറത്തുപോകുന്ന സമയങ്ങളിൽ സൈദലു വീട്ടിലെത്താറുണ്ടായിരുന്നുവെന്നും രാജേശ്വര റാവു പറയുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഭവാനിയും കാമുകൻ സൈദലുവും നിലവിൽ ഒളിവിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

