കണ്ണൂർ ജില്ലയിൽ ചികിത്സാത്തിനിടെ ഉണ്ടായ പിഴവിനെ തുടർന്ന് ഒന്നരവയസുകാരന് മസ്തിഷ്കത്തിന് ഗുരുതരമായ ക്ഷതമേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ഡോ.
അഞ്ജലി പൊതുവാളിനെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവം നടന്നത് ഇപ്രകാരമാണ്: കണ്ണൂർ എരമം സ്വദേശികളായ ദമ്പതികളുടെ ഒന്നരവയസുള്ള കുട്ടി കളിക്കുന്നതിനിടെ വീണ് മുഖത്തും ചുണ്ടിലും പരുക്കേൽക്കുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. തുടർചികിത്സയ്ക്കായാണ് കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രിയിൽ വെച്ച് അനസ്തേഷ്യ നൽകിയതിൽ ഗുരുതരമായ പിഴവ് സംഭവിച്ചെന്നും, ഇതിനെ തുടർന്നാണ് കുട്ടിക്ക് ബ്രെയിൻ ഡാമേജ് ഉണ്ടായതെന്നുമാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് കുട്ടിയുടെ ആരോഗ്യനില വഷളാകാൻ കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

