ഇറാനിലെ തെക്കൻ പ്രവിശ്യയായ ബുഷെഹറിലുള്ള ഏക സിവിലിയൻ ആണവ നിലയത്തിന് നേരെ അമേരിക്കയുടെ വ്യോമാക്രമണം നടന്നതായി റിപ്പോർട്ട്. ബുഷെഹർ ആണവനിലയത്തിന്റെ പരിസരപ്രദേശങ്ങൾ, ചോഗാദക്കിലെ സൈനിക താവളം, പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള മത്സ്യബന്ധന ജെട്ടി തുടങ്ങി വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ഉണ്ടായതായി ബുഷെർ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ എഹ്സാൻ ജഹാനിയൻ സ്ഥിരീകരിച്ചു.
ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളോ റിപ്പോർട്ടുകളോ പുറത്തുവന്നിട്ടില്ല. അതേസമയം, സംഭവത്തിൽ അമേരിക്ക ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
അമേരിക്ക നടത്തുന്ന ആക്രമണങ്ങളിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് പ്രതികരിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നിരീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

