പ്രതിരോധ മേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടാൻ അവസരമൊരുക്കി റാഡെക്സ് അഡ്വാൻസ്ഡ് സിസ്റ്റംസ് ആന്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് രംഗത്ത്. എംടെക് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക ഇന്റേൺഷിപ്പ് പ്രോഗ്രാമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാന മേഖലകൾ
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിൽ എംടെക് ബിരുദധാരികൾക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്. അപേക്ഷകർക്ക് ബിരുദ പഠനകാലത്ത് 8.0-ൽ കൂടുതൽ സിജിപിഎ ഉണ്ടായിരിക്കണം.
ആന്റി ഡ്രോൺ സൊല്യൂഷൻസ്, റഡാർ സിസ്റ്റംസ്, എംബഡഡ് സിസ്റ്റംസ്, ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ് (ഡിഎസ്പി), എഐ/എംഎൽ ആപ്ലിക്കേഷൻസ്, ഡിഫൻസ് ടെക്നോളജീസ് തുടങ്ങിയ മേഖലകളിൽ മികച്ച പ്രായോഗിക പരിശീലനം നേടാൻ ഈ ഇന്റേൺഷിപ്പിലൂടെ സാധിക്കും. പ്രതിരോധ രംഗത്തെ നിർണായകമായ സാങ്കേതികവിദ്യകളിൽ നേരിട്ട് പ്രവർത്തിക്കാനും നൈപുണ്യം വികസിപ്പിക്കാനും താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

