തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളിലും സ്ത്രീത്വത്തിന് നേരെയുള്ള അവഹേളനങ്ങളിലും നിയമപരമായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി നടി അന്‍സിബ ഹസന്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ടാഗ് ചെയ്തുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് താരം ഉയർത്തുന്നത്.
“സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ അളക്കുന്നത് ഏത് തുലാസില്‍ ആണെന്ന് വ്യക്തമാക്കണം” എന്ന് താരം ചോദിക്കുന്നു. താൻ നേരിട്ട
അപമാനകരമായ സാഹചര്യങ്ങളിൽ മുൻപ് പരാതി നൽകിയപ്പോൾ പോലീസ് സ്വീകരിച്ച അതേ നിരുത്തരവാദപരമായ സമീപനം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് അന്‍സിബ ഹസന് ആരോപിക്കുന്നു. അധികാരികൾക്ക് ഇത്തരത്തിലുള്ള സംഭവങ്ങൾ ഒരു പ്രശ്നമായി തോന്നുന്നില്ലെങ്കിൽ താൻ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

