അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന സംഭാവനാ തട്ടിപ്പ് കേസിലെ പ്രതികൾ കുറ്റം സമ്മതിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കേസിലെ മുഖ്യപ്രതികളായ അനുകൽപ് മിശ്ര, ലവ്കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവർ തങ്ങളുടെ പങ്ക് തുറന്നുസമ്മതിച്ചത്.
ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ വിശ്വസ്തനായി അറിയപ്പെടുന്ന ടിന്നു യാദവിന്റെ പിന്തുണയും സഹായവും തങ്ങൾക്ക് ലഭിച്ചിരുന്നതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഈ വെളിപ്പെടുത്തൽ അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്.
അയോധ്യയിലെ സംഭവങ്ങൾക്ക് പിന്നാലെ, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മധ്യപ്രദേശിലെ ബാഗലമുഖി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടും സമാനമായ സാമ്പത്തിക ക്രമക്കേടുകൾ ഉയർന്നിരുന്നു. ഈ പരാതികളിലും അന്വേഷണ ഏജൻസികൾ പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്.
കേസിലെ പ്രതികളിലൊരാളായ അനുകൽപ് മിശ്രയുടെ അടുത്ത ബന്ധുക്കളെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനുപുറമെ, കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു സ്വർണ്ണ വ്യാപാരിയെയും പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായ മൊഴിയെടുപ്പ് നടത്തിയിട്ടുണ്ട്.
കൂടുതൽ ആളുകൾക്ക് തട്ടിപ്പിൽ പങ്കുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

