സ്മാർട്ട് ഹോം സാങ്കേതികവിദ്യയിൽ നിർണായകമായ പരിഷ്കാരങ്ങളുമായി ഗൂഗിൾ രംഗത്ത്. ഗൂഗിൾ ഹോം ആപ്ലിക്കേഷനിലും ജെമിനി ഫോർ ഹോം സേവനങ്ങളിലും പതിവ് അപ്ഡേറ്റുകൾ കമ്പനി ലഭ്യമാക്കി തുടങ്ങി.
ഉപയോക്താക്കളുടെ ദൈനംദിന ജീവിതം കൂടുതൽ സുഗമമാക്കുന്നതിനായി പുതിയ ഫീച്ചറുകളും സാങ്കേതിക പിഴവുകൾക്കുള്ള പരിഹാരങ്ങളും ഈ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജെമിനി ഫോർ ഹോമിലെ മാറ്റങ്ങൾ
കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ഏർലി ആക്സസ് പ്രോഗ്രാമിന് ശേഷം, ജെമിനിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായുള്ള നിരന്തരമായ ശ്രമങ്ങളിലാണ് ഗൂഗിൾ.
ഇതിന്റെ ഭാഗമായി സ്മാർട്ട് ഡിസ്പ്ലേകളിലെ ജെമിനിയുടെ പ്രതികരണങ്ങൾ കൂടുതൽ ആകർഷകമായ വിഷ്വൽ ഡിസൈനിലേക്ക് മാറ്റിയിട്ടുണ്ട്. കാലാവസ്ഥാ വിവരങ്ങൾ, പൊതുവായ അറിവുകൾ എന്നിവയുമായി ബന്ധപ്പെട്ട
ചോദ്യങ്ങൾക്കായിരിക്കും നിലവിൽ ഈ പുതിയ രൂപകല്പന ലഭ്യമാകുക. കൂടാതെ, സ്പോർട്സ് അപ്ഡേറ്റുകൾ കൂടുതൽ കൃത്യതയോടെയും വേഗത്തിലും ലഭ്യമാക്കാൻ ജെമിനിയെ പ്രാപ്തമാക്കിയിട്ടുണ്ട്.
ഫിഫ ലോകകപ്പ് മത്സരങ്ങളുടെ സ്കോറുകൾ, ഷെഡ്യൂളുകൾ, ഹൈലൈറ്റുകൾ എന്നിവ ഇനി കൂടുതൽ വിശ്വസനീയമായി ലഭിക്കും. കൂടാതെ, തുടർച്ചയായുള്ള ചോദ്യങ്ങൾക്ക് (Continued Conversation) കൂടുതൽ വ്യക്തമായ മറുപടി നൽകാൻ ജെമിനിക്ക് സാധിക്കും.
ഗൂഗിൾ ഹോം ആപ്പിലെ പുതിയ സൗകര്യങ്ങൾ
സ്മാർട്ട് ഹോം നിയന്ത്രണം എളുപ്പമാക്കുന്നതിനായി ‘സജസ്റ്റഡ് ഓട്ടോമേഷൻസ്’ (Suggested automations) എന്ന പുതിയ ഫീച്ചർ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിന്റെ സുരക്ഷ, പ്രഭാത ദിനചര്യകൾ, ഊർജ്ജ സംരക്ഷണം എന്നിവയ്ക്കായി റെഡിമെയ്ഡ് റൂട്ടീനുകൾ ഈ ഫീച്ചർ നിർദ്ദേശിക്കും.
ഓട്ടോമേഷൻ ടാബിന്റെ മുകൾ ഭാഗത്തോ നിലവിലുള്ള ഷെഡ്യൂളുകൾക്ക് താഴെയോ ആയിരിക്കും ഈ നിർദ്ദേശങ്ങൾ ദൃശ്യമാവുക. ക്യാമറ ലൈവ് വ്യൂവിൽ ലൈറ്റുകൾ നിയന്ത്രിക്കാനുള്ള ബട്ടണും പുതുതായി ചേർത്തിട്ടുണ്ട്.
ഇത് വഴി ക്യാമറ കാണുന്നതിനൊപ്പം തന്നെ ലൈറ്റുകൾ ഓൺ/ഓഫ് ചെയ്യാനും ലോംഗ് പ്രസ് ചെയ്ത് ബ്രൈറ്റ്നസ് ക്രമീകരിക്കാനും സാധിക്കും. പരിഹരിച്ച സാങ്കേതിക തകരാറുകൾ
ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരവധി ബഗ് ഫിക്സുകളും ഈ അപ്ഡേറ്റിലൂടെ ഗൂഗിൾ നടപ്പിലാക്കിയിട്ടുണ്ട്:
* ക്യാമറ ലൈവ് സ്ട്രീമിംഗ്: മൊബൈൽ അൺലോക്ക് ചെയ്യുമ്പോൾ തടസ്സമില്ലാതെ ലൈവ് ഫീഡ് ലഭിക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തി.
* ലോഗ് സ്റ്റാറ്റസ്: സ്മാർട്ട് ഡോർ ലോക്കുകളുടെ കൃത്യമായ വിവരങ്ങൾ ആപ്പിൽ ലഭ്യമാക്കും.
* ഫേസ് മാച്ച് സെറ്റപ്പ്: നെറ്റ്വർക്ക് തടസ്സങ്ങൾക്കിടയിലും തടസ്സമില്ലാത്ത സെറ്റപ്പ് അനുഭവം ഉറപ്പാക്കി.
* ഫാൻ കൺട്രോൾ: തെർമോസ്റ്റാറ്റ് ഫാൻ ഓൺ/ഓഫ് ചെയ്യുമ്പോഴുണ്ടാകുന്ന ഫ്ലിക്കറിംഗ് പ്രശ്നം പരിഹരിച്ചു.
* സ്റ്റേബിൾ ഫേവറിറ്റ്സ്: സ്ക്രീൻ റൊട്ടേറ്റ് ചെയ്യുമ്പോൾ ആപ്പ് ക്രാഷ് ആകുന്ന പ്രശ്നം പൂർണ്ണമായും പരിഹരിച്ചു.
* ഗൂഗിൾ ടിവി പ്രിവ്യൂ: ഓഫ്ലൈൻ ഡോർബെൽ ക്യാമറ പ്രിവ്യൂവിൽ കണ്ടിരുന്ന സാങ്കേതിക തകരാറുകൾ നീക്കം ചെയ്തു.
വരും ആഴ്ചകളിൽ ഈ അപ്ഡേറ്റുകൾ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

