ജൂലൈ 09, 2026-ന് കാണാതായ പാക്കിസ്ഥാൻ ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ അധികൃതർ കണ്ടെത്തി. അറേബ്യൻ കടലിൽ തുറമുഖ നഗരമായ ഒർമാരയ്ക്ക് സമീപമായാണ് വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തത്.
കറാച്ചിയിൽ നിന്ന് ഏകദേശം 360 കിലോമീറ്റർ അകലെയുള്ള പ്രദേശമാണിത്. ഏകദേശം 12 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ തിരച്ചിലിന് ശേഷമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചത്.
എന്നാൽ, വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. ഇവർക്കായി തെരച്ചിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.
സ്വകാര്യ കാർഗോ കമ്പനിയായ കെ2 എയർവേയ്സിന്റെ ഉടമസ്ഥതയിലുള്ള ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 27 വർഷം പഴക്കമുള്ള ഈ വിമാനം ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ടതായിരുന്നു.
വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ സംഭവിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചതിന് പിന്നാലെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

