ഇറാനെതിരെ യുഎസ് സൈനിക നടപടികൾ കൂടുതൽ ശക്തമാക്കി. യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട
ഔദ്യോഗിക വിവരങ്ങൾ പ്രകാരം, ഡോണൾഡ് ട്രംപിന്റെ നിർദേശാനുസരണം ഇറാനിൽ പുതിയ ഘട്ട ആക്രമണങ്ങൾ നടപ്പിലാക്കി കഴിഞ്ഞു.
തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ്, സിറിക് എന്നീ നഗരങ്ങളിൽ വലിയ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതിനു പുറമെ കൊണാരക്, ഛബഹാർ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസികൾ സ്ഥിരീകരിക്കുന്നു.
ഈ സാഹചര്യത്തിൽ ഇറാൻ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പൂർണ്ണസജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാ ഭീഷണിയും സൈനിക വിന്യാസവും
ഹോർമുസ് കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യത്തിന് ഭീഷണിയായ ഇറാൻ സൈന്യത്തിന്റെ ശക്തി ക്ഷയിപ്പിക്കുക എന്നതാണ് ഈ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
മേഖലയിലെ ചരക്കുനീക്കത്തിനും കപ്പൽ ജീവനക്കാർക്കും നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് ഇറാൻ ഉത്തരവാദിയാണെന്ന് യുഎസ് ആരോപിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 20 യുദ്ധക്കപ്പലുകൾ ഹോർമുസിന് സമീപം വിന്യസിച്ചിട്ടുണ്ടെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.
ട്രംപിന്റെ മുന്നറിയിപ്പും ഇറാനിയൻ മറുപടിയും
തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ, ഇറാനെതിരെ ശക്തമായ ആക്രമണം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. “കഴിഞ്ഞ രാത്രി നമ്മൾ അവർക്ക് നേരെ അതിശക്തമായ ആക്രമണം നടത്തിക്കഴിഞ്ഞു.
വളരെ വളരെ ശക്തമായ ആക്രമണം. മിക്കവാറും ഇന്നു രാത്രിയും നമ്മൾ അവർക്ക് ശക്തമായ തിരിച്ചടി നൽകും.
ഇത് അവർക്കുള്ള ചെറിയൊരു മുന്നറിയിപ്പാണ്. ഇന്നു രാത്രി നമ്മൾ അവർക്ക് നേരെ ശക്തമായി ആഞ്ഞടിക്കാൻ പോവുകയാണ്” എന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഇതിന് മറുപടിയായി ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഖാരിബ്അബാദി രംഗത്തെത്തി. ട്രംപിന്റെ ഭീഷണി നയങ്ങളുടെ പരാജയമാണ് കാണിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.
‘ഇറാനെ അപമാനിക്കുന്നതു മുതൽ ആക്രമണ ഭീഷണി മുഴക്കിയത് ഉൾപ്പെടെയുള്ള ട്രംപിന്റെ ഇന്നത്തെ പ്രസ്താവനകൾ ശക്തിയല്ല, മറിച്ച് ഉപരോധങ്ങളും ആക്രമണങ്ങളും ഭീഷണികളും ഉൾപ്പെടുത്തി പടുത്തുയർത്ത നയങ്ങളുടെ പരാജയത്തെയാണ് കാണിക്കുന്നത്. ഇവയൊന്നും ഇറാനെ മുട്ടുകുത്തിച്ചിട്ടില്ല.
ക്രിമിനലും കൊലയാളിയുമായ ട്രംപിനോട് അയാളുടെ ഭാഷയിൽ തന്നെ സംസാരിക്കണം. കാരണം ബലപ്രയോഗത്തിന്റെ ഭാഷയാണ് അദ്ദേഹത്തിന് കൂടുതൽ മനസ്സിലാകുന്നത്.’ എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
തുടർനടപടികൾ
യുഎസ് ആക്രമണങ്ങൾ തുടർന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. കൂടാതെ, ഇറാൻ പാർലമെന്റ് വിദേശകാര്യ കമ്മിറ്റി വക്താവ് ഇബ്രാഹിം റെസായി മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
യുഎസ് ആക്രമണം തുടരുകയാണെങ്കിൽ ഒരു അമേരിക്കൻ സൈനികൻ പോലും ജീവനോടെ മടങ്ങില്ലെന്നും തങ്ങൾ അവർക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ അവസ്ഥയിലേക്ക് മാറിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

