സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമായിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ
ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനായി 9.07.2026-ൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും ഈ ഉത്തരവ് ബാധകമാണ്.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാലാ പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും മാറ്റമില്ലാതെ തുടരുന്നതാണ്. നഷ്ടപ്പെട്ട
പ്രവൃത്തി ദിനം പിന്നീട് നികത്തുന്നതിന് സ്ഥാപന മേധാവികൾ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. വയനാട് ജില്ലയിലെ അവധി
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, കളക്ടർ ഡി.ആർ മേഘശ്രീയാണ് അവധി ഉത്തരവ് പുറപ്പെടുവിച്ചത്.
അങ്കണവാടികൾ, മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. എന്നാൽ, റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും ഈ അവധി ബാധകമല്ല.
കോഴിക്കോട് ജില്ലയിലെ സ്ഥിതി
ജില്ലയിൽ കനത്ത കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ എന്നിവയ്ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. മറ്റ് അവധി ദിവസങ്ങളെ അപേക്ഷിച്ച് കോഴിക്കോട് ജില്ലയിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് തടസ്സമില്ല.
കൂടാതെ സർവകലാശാല, പി.എസ്.സി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം തന്നെ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

