ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ ആദ്യത്തെ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനം അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി. പെട്രോള്‍ എന്‍ജിനൊപ്പം വൈദ്യുത ബാറ്ററിയുടെ കരുത്തും സംയോജിപ്പിച്ചാണ് ഈ പുതിയ വാഹനം പുറത്തിറക്കുന്നത്.
ജൂൺ ഒമ്പതിന് കമ്പനി ഔദ്യോഗികമായി ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കും. ബിവൈഡിയുടെ വിഖ്യാതമായ ഡിഎം-ഐ സൂപ്പര്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയിലാണ് ഈ മോഡൽ നിർമ്മിച്ചിരിക്കുന്നത്.
ഒറ്റത്തവണ ചാർജ് ചെയ്താൽ 1000 കി.മി റേഞ്ച് വാഹനം വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇന്ത്യയിലെ വളർന്നുവരുന്ന ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ഈ പുതിയ ചുവടുവയ്പ്പിലൂടെ കമ്പനി ലക്ഷ്യമിടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

