കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് വിൽപന നടത്തിവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടക്കിണർ ചെമ്മലശ്ശേരിവയൽ സ്വദേശിയായ മുഹമ്മദ് ഷരീഫ് (35) ആണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം വെച്ചാണ് സംഭവം. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
ഈ പരിശോധനയിൽ വിൽപനയ്ക്കായി കൈവശം വെച്ചിരുന്ന 0.240 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും കണ്ടെടുത്തു. കോഴിക്കോട് ബീച്ചിലെ തട്ടുകടകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ചില്ലറ വിൽപന നടത്തുന്നയാളാണ് പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നേരത്തെ പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ഒരു പോക്സോ കേസ് നിലവിലുണ്ട്. കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജേഷ്, പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

