ധാംബുല്ല വേദിയായി നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍, ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിന് ഭേദപ്പെട്ട സ്കോര്‍.
നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 277 റണ്‍സ് അടിച്ചെടുത്തത്. വിജയത്തിനായി ശ്രീലങ്ക എ ടീമിന് വേണ്ടത് 278 റണ്‍സാണ്.
അഫ്ഗാനിസ്ഥാന് എ ടീമാണ് പരമ്പരയിലെ മറ്റൊരു മത്സരാര്‍ത്ഥി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം അങ്ങേയറ്റം ആശങ്കയുളവാക്കുന്നതായിരുന്നു.
ഇന്നിംഗ്സിന്റെ നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ വൈഭവ് സൂര്യവംശി (14) പുറത്തായി. തൊട്ടടുത്ത ഓവറില്‍ പ്രഭ്സിമ്രാന് സിംഗ് (2) കൂടി മടങ്ങിയതോടെ ഇന്ത്യ 2ന് 16 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന രുതുരാജ് ഗെയ്കവാദ് – പ്രിയാന്‍ഷ് ആര്യ സഖ്യം ഇന്ത്യയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
32 പന്തുകള്‍ നേരിട്ട് ഒരു സിക്സും നാല് ഫോറുമടക്കം മികച്ച രീതിയില്‍ ബാറ്റ് ചെയ്ത പ്രിയാന്‍ഷ് നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടാവുകയായിരുന്നു. മത്സരത്തിന്റെ ഗതി മാറ്റിയത് രുതുരാജ് ഗെയ്കവാദ് – തിലക് വര്‍മ സഖ്യമായിരുന്നു.
ഇരുവരും ചേര്‍ന്ന് 150 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത രുതുരാജ് 114 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി.
മൂന്ന് സിക്സും ആറ് ഫോറുമടക്കം മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ച താരം 44-ാം ഓവറിലാണ് പുറത്തായത്. ക്യാപ്റ്റന്‍ തിലക് വര്‍മ 97 പന്തുകള്‍ നേരിട്ട് ഒരു സിക്സും രണ്ട് ഫോറുമടക്കം 60 റണ്‍സ് നേടി 45-ാം ഓവറില്‍ പവലിയനിലേക്ക് മടങ്ങി.
ആയുഷ് ബദോനി (24) റണ്‍സെടുത്ത് പുറത്തായപ്പോള്‍, സൂര്യന്‍ഷ് ഷെഡ്ഗെ (26), അനുകൂല്‍ റോയ് (1) എന്നിവര്‍ പുറത്താവാതെ നിന്നു. ലങ്കന്‍ നിരയില്‍ മുഹമ്മദ് ഷിറാസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ഇന്ത്യ പ്ലേയിംഗ് ഇലവന്: വൈഭവ് സൂര്യവംശി, പ്രഭ്സിമ്രാന് സിംഗ്, പ്രിയാന്‍ഷ് ആര്യ, റുതുരാജ് ഗെയ്കവാദ്, തിലക് വര്‍മ്മ (ക്യാപ്റ്റന്‍), ആയുഷ് ബദോനി, അനുകുല്‍ റോയ്, സൂര്യന്‍ഷ് ഷെഡ്ഗെ, അന്‍ഷുല്‍ കാംബോജ്, അര്‍ഷാദ് ഖാന്, വിപ്രജ് നിഗം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

