കേരള തീരത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കടലിലെ പ്രജനന കാലഘട്ടത്തെ പരിഗണിച്ചാണ് മൺസൂൺ കാലത്ത് എല്ലാ വർഷവും ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ കാലയളവിലാണ് നിരോധനം പ്രാബല്യത്തിൽ ഉണ്ടാവുക. ഈ സമയയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ ഇറങ്ങി മീൻ പിടിക്കുന്നതിന് പൂർണ്ണമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്ന പെയർ ട്രോളിംഗിനും കർശന നിരോധനമുണ്ട്. ഇതിനുപുറമെ, ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനവും ഈ ദിവസങ്ങളിൽ നിർത്തിവെക്കും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾക്ക് കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നതിന് അനുവാദമില്ല. അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിരോധന കാലയളവിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
ഇവർക്ക് ചെറുവള്ളങ്ങൾ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല. തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ ദൂരം വരെ ഇവർക്ക് മീൻപിടുത്തം തുടരാം.
നിരോധന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

