ക്യൂബൻ തീരത്തിന് സമീപം കടലിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കെട്ടിടങ്ങൾ കുലുങ്ങി.
ജൂൺ 09, 2026 പുലർച്ചയോടെയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ക്യൂബയിലെ മാന്റുവ നഗരത്തിൽ നിന്നും ഏകദേശം 65 മൈൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി കടലിനടിയിൽ, ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ മാത്രം താഴ്ചയിലാണ് കണ്ടെത്തിയിരിക്കുന്നത്.
നിലവിൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അപ്രതീക്ഷിതമായി അനുഭവപ്പെട്ട
ഈ ഭൂചലനം അയൽരാജ്യമായ അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. സാധാരണയായി ഭൂചലനങ്ങൾ അനുഭവപ്പെടാത്ത ഫ്ലോറിഡയിലെ മിയാമി, ഓർലാൻഡോ, ടാമ്പ, ജാക്സൺവിൽ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി യു.എസ്.
ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

