തിരുവനന്തപുരം: വിവാദങ്ങളിൽ പെട്ട എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിനെ പരസ്യമായി പിന്തുണച്ച് മുൻ മന്ത്രി വി.എൻ.
വാസവൻ രംഗത്ത്. സീറാം സാംബശിവറാവു തികച്ചും സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും തന്റെ ചുമതലകൾ അതീവ കൃത്യതയോടെ നിർവഹിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പലവിധത്തിലുള്ള ക്രമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ മാത്രമാണ് ഈ ഉദ്യോഗസ്ഥനെ തിടുക്കപ്പെട്ട് ആസ്ഥാനത്തുനിന്നും മാറ്റിയതെന്ന് വി.എൻ. വാസവൻ വ്യക്തമാക്കി.
ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന കാര്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി കടന്നുകയറി അനാവശ്യമായ ഇടപെടലുകൾ നടത്തുകയാണെന്നും, സ്വന്തം വകുപ്പിലെ കാര്യങ്ങളിൽ പോലും നിലപാട് വ്യക്തമാക്കാൻ കഴിയാത്ത എക്സൈസ് മന്ത്രിയുടെ ദയനീയ ഗതികേടാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

