മൂവാറ്റുപുഴയിൽ മൊബൈൽ ടവറിന്റെ കേബിളുകൾ കവർന്ന കേസിൽ യുവാവ് പൊലീസിന്റെ പിടിയിലായി. അസം സ്വദേശിയായ മാസും അഹമ്മദ് (20) ആണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്.
മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴ ശിവൻകുന്ന് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇൻടസ് ടവേഴ്സിന്റെ മൊബൈൽ ടവറിലെ ഷെൽട്ടർ റൂമിൽ അതിക്രമിച്ച് കയറിയാണ് പ്രതി മോഷണം നടത്തിയത്.
ഏകദേശം 90,000 രൂപ വിലമതിക്കുന്ന കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് കടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. സമാനമായ രീതിയിൽ മുൻപും വിവിധ ടവറുകളിൽ നിന്ന് കോപ്പർ കേബിളുകൾ ഇയാൾ മോഷ്ടിച്ചിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.
ടവറുകളിൽ നിന്നുള്ള കേബിൾ മോഷണം തടയുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജ്, സർക്കിൾ ഇൻസ്പെക്ടർ എം.എസ്.
ഫൈസൽ എന്നിവരുടെ കർശന നിർദ്ദേശപ്രകാരം പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

