തൃശൂർ: എരുമപ്പെട്ടി മങ്ങാട് ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 47 ദിവസം പ്രായമുള്ള കുഞ്ഞടക്കം ആറുപേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ടായിരുന്നു അപകടം.
ഓട്ടോറിക്ഷ ഡ്രൈവർ വെട്ടിക്കാട്ടിരി പടിക്കാട്ട് പറമ്പിൽ ഹുസൈൻ (55), യാത്രക്കാരായ പാറയിൽ വീട്ടിൽ സുഹറ (39), ഫായിസ (18), ഷാഫിയ (23), ഇവരുടെ മക്കളായ മുഹമ്മദ് (2), 47 ദിവസം പ്രായമുള്ള കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എതിരെ വന്ന പിക്കപ്പ് വാനുമായി ഓട്ടോറിക്ഷ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിലുണ്ടായിരുന്ന കൈക്കുഞ്ഞ് റോഡരികിലെ ഓടയിലേക്ക് തെറിച്ചുവീണു.
അപകടത്തിൽ മറിഞ്ഞ ഓട്ടോറിക്ഷയിൽ കുടുങ്ങിയവരെ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് പുറത്തെടുത്തത്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് newskerala.net റിപ്പോർട്ട് ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

