കോഴിക്കോട് ∙ വിൽപനയ്ക്കായി കൊണ്ടുവന്ന 58 ഗ്രാം കഞ്ചാവുമായി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി തോട്ടരികത്ത് വീട്ടിൽ അൻസാറിനെ (39) ടൗൺ പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് ടൗൺ പൊലീസിന്റെ പട്രോളിങ് ഡ്യൂട്ടിക്കിടെ കോഴിക്കോട് നഗരത്തിലെ ഒരു ബാറിനു മുൻവശത്തു വച്ച് പൊലീസ് വാഹനം കണ്ട് പരിഭ്രമിച്ച് ഓടിപ്പോകാൻ ശ്രമിച്ചപ്പോഴാണ് ഇയാളെ തടഞ്ഞു നിർത്തിയത്.
പരിശോധനയിൽ പോക്കറ്റിൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തു.
കഴിഞ്ഞ ജനുവരിയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപം വെള്ളയിൽ സ്വദേശിയായ മുജീബ് റഹ്മാനെ മുഖത്തേക്ക് പുകവലിച്ചുതിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ കഴുത്തിന് കത്തികൊണ്ടു കുത്തി പരിക്കേൽപിച്ചതു കൂടാതെ നിരവധി ലഹരിമരുന്നു കേസുകളും ഇയാൾക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ടൗൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കിരൺ, ബാബു എസ്സിപിഒമാരായ അനൂപ്, ജുനൈസ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

