ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്. ഹീമോഗ്ലോബിന്റെ ഉല്പാദനത്തിന് സഹായിക്കുന്നത് ഇരുമ്പാണ്.
ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. അതിനാല്‍ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച ഉണ്ടാകാം.
ഇരുമ്പിന്റെ കുറവുള്ള കുട്ടികളില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 1.
എപ്പോഴും ക്ഷീണവും തളര്‍ച്ചയും എപ്പോഴും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നത് ഇരുമ്പിന്റെ കുറവുള്ളവരില്‍ കാണുന്ന ഒരു പ്രധാന ലക്ഷണമാണ്. 2.
വിളറിയ ചര്‍മ്മം വിളറിയ ചര്‍മ്മവും നഖങ്ങളും ചുണ്ടുകളും സൂചിപ്പിക്കുന്നതും ചിലപ്പോള്‍ ഇരുമ്പിന്റെ കുറവിനെയാകാം. 3.
വിശപ്പില്ലായ്മയും മന്ദഗതിയിലുള്ള വളർച്ചയും ഇരുമ്പിന്റെ അളവ് കുറവുള്ള കുട്ടികൾക്ക് പലപ്പോഴും വിശപ്പില്ലായ്മ അനുഭവപ്പെടുന്നു, ഇത് കൂടുതൽ പോഷകക്കുറവിലേക്കും വളർച്ച മന്ദഗതിയിലാക്കാനും ഇടയാക്കും. 4.
ദുര്‍ബലമായ രോഗ പ്രതിരോധശേഷി കുട്ടികളിലെ ദുര്‍ബലമായ രോഗ പ്രതിരോധശേഷിയും എപ്പോഴും അസുഖങ്ങള്‍ വരുന്നതും അയേണിന്റെ കുറവ് മൂലമാകാം. 5.
ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചിലപ്പോള്‍ അയേണിന്റെ കുറവ് മൂലം ഉണ്ടാകാം. 6.
തലവേദന തലവേദന, തലക്കറക്കം തുടങ്ങിയവയും അയേണിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം. 7.
നഖങ്ങള്‍ പൊട്ടി പോവുക, വരണ്ട ചര്‍മ്മം നഖങ്ങള്‍ പൊട്ടി പോകുന്നതും വരണ്ട
ചര്‍മ്മവും ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്നതാകാം. 8.
കൈ- കാല് തണുത്തിരിക്കുക കാലും കൈയുമൊക്കെ തണുത്തിരിക്കുന്നതും അയേണിന്റെ കുറവിന്റെ സൂചനയാകാം. 9.
തലമുടി കൊഴിച്ചില്‍ തലമുടി കൊഴിച്ചില്‍, തലമുടി വരണ്ടതാകുക തുടങ്ങിയവയും ഇരുമ്പിന്റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങളാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍: ഇലക്കറികൾ, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ലിവര്‍, പയറുവര്‍ഗങ്ങള്‍, മത്തങ്ങാ വിത്തുകള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ അയേണ്‍ അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

