പ്രശസ്ത താരം ബിജുമേനോൻ നായകനായി എത്തിയ പുതിയ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ തിയേറ്ററുകളിൽ മികച്ച വിജയത്തോട് കൂടി പ്രദർശനം തുടരുന്നു. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ബോക്സ് ഓഫീസിലും ചിത്രം മികച്ച കളക്ഷൻ നേടുന്നുണ്ടെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. ചിത്രത്തിൽ ഒരു സർപ്രൈസ് കഥാപാത്രമായി എത്തിയ പ്രമുഖ നടി ഉർവശിയുടെ പ്രകടനം തിയേറ്ററുകളിൽ വലിയ കൈയടിയാണ് നേടിയെടുത്തത്.
സിനിമ വിജയകരമായി രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി, ചിത്രത്തിൽ ഉർവശി അവതരിപ്പിച്ച ‘ത്രേസ്യകുട്ടി’ എന്ന കഥാപാത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടു. ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ തമ്പിയാണ്.
റിലീസ് ചെയ്തതുമുതൽ കുടുംബപ്രേക്ഷകരുടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫാമിലി എന്റർടെയ്നറായി തിയേറ്ററുകളിൽ മുന്നേറുന്ന ഈ ചിത്രത്തിന് വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

