തൊഴിലുടമയുടെ മകളുമായുള്ള പ്രണയബന്ധത്തെ തുടർന്ന് മലയാളി യുവാവ് ക്രൂരമായി മർദ്ദനമേറ്റ് മരിച്ചു. പാലക്കാട് തിരുവേഗപ്പുറ സ്വദേശിയായ കിരൺ (22) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് യെലഹങ്കയിൽ സ്വീറ്റ് കോൺ നിർമാണ യന്ത്രങ്ങൾ നിർമിക്കുന്ന ഫാക്ടറി ഉടമയും തമിഴ്നാട് സ്വദേശിയുമായ ആനന്ദ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫാക്ടറി ഉടമയായ ആനന്ദിന്റെ 19 വയസ്സുള്ള മകളുമായി കിരൺ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.
കൊല്ലപ്പെട്ട കിരണിന്റെ സഹോദരനായ ഹൃതിക് ഇതേ കമ്പനിയിലെ ജീവനക്കാരനാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് യെലഹങ്ക പൊലീസാണ് നിലവിൽ അന്വേഷണം നടത്തിവരുന്നത്. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ജീവൻ നഷ്ടപ്പെട്ട
കിരണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി യെലഹങ്ക സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

