അമേരിക്കയിലെ പ്രമുഖ ടെലികോം സേവനദാതാക്കളിൽ ഒന്നായ മിന്റ് മൊബൈൽ തങ്ങളുടെ പുതിയ ബ്ലാക്ക് ഫ്രൈഡേ പ്രൊമോഷന്റെ ഭാഗമായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഇതുവഴി കമ്പനിയുടെ എല്ലാ വയർലെസ് പ്ലാനുകളും പ്രതിമാസം വെറും 15 ഡോളർ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ഡാറ്റയുടെ അളവോ പ്ലാൻ എടുത്ത കാലാവശ്യോ പരിഗണിക്കാതെയാണ് ഈ ഇളവ് ബാധകമാക്കിയിരിക്കുന്നത്. ഏറെ ജനപ്രീതിയുള്ള അൺലിമിറ്റഡ് പ്ലാൻ ഉൾപ്പെടെയുള്ളവ ഈ നിരക്കിൽ സ്വന്തമാക്കാം എന്ന പ്രത്യേകതയുമുണ്ട്.
ടി-മൊബൈലിന്റെ ശക്തമായ ശൃംഖലയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന മിന്റ് മൊബൈലിന്റെ ഈ ഓഫർ പ്രകാരം 3 മാസത്തെ സേവനം ലഭിക്കുന്നതിന് മുൻകൂറായി 45 ഡോളർ അടക്കേണ്ടതുണ്ട്. ബൾക്ക് പ്ലാൻ രീതിയിൽ പ്രവർത്തിക്കുന്ന കമ്പനി ആയതിനാൽ ഉപഭോക്താക്കൾ 3, 6 അല്ലെങ്കിൽ 12 മാസത്തെ പ്ലാനുകളാണ് തിരഞ്ഞെടുക്കേണ്ടത്.
അതുകൊണ്ടുതന്നെ 3 മാസത്തേക്ക് കുറഞ്ഞത് 45 ഡോളർ മുൻകൂറായി നൽകേണ്ടി വരും. ഈ തുകയ്ക്ക് അൺലിമിറ്റഡ് ടോക്ക്, ടെക്സ്റ്റ്, ഡാറ്റ എന്നിവയ്ക്ക് പുറമെ ഫ്രീ മൊബൈൽ ഹോട്ട്സ്പോട്ടും കാനഡ, മെക്സിക്കോ, യുകെ എന്നിവിടങ്ങളിലേക്കുള്ള കോളുകളും ലഭ്യമാകും.
6 മാസത്തേക്കും ഒരു വർഷത്തേക്കും യഥാക്രമം 90 ഡോളർ, 180 ഡോളർ എന്നിങ്ങനെയും ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. വലിയ നിരക്കുകൾ ഈടാക്കുന്ന മറ്റ് മുൻനിര കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചെലവിൽ മികച്ച സേവനം നൽകുന്ന ഒരേയൊരു ഓപ്ഷനാണ് മിന്റ് മൊബൈൽ.
പ്രീമിയം ആനുകൂല്യങ്ങളോ സൗജന്യ സ്ട്രീമിങ് സബ്സ്ക്രിപ്ഷനുകളോ ഇല്ലാത്ത ലളിതമായ പ്ലാനുകളാണ് ഇവരുടേത്. എങ്കിലും അൺലിമിറ്റഡ് പ്ലാനുകളിൽ 50 ജിബി ഡാറ്റയ്ക്ക് ശേഷം വേഗത കുറയാൻ സാധ്യതയുണ്ട്.
അതിനാൽ ഉയർന്ന ഡാറ്റ ഉപയോഗിക്കുന്നവർ ഇത് മുൻകൂട്ടി പരിശോധിക്കുന്നത് നന്നായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

