ഡൽഹി: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്തെ പ്രധാന റോഡ് വികസന പദ്ധതികൾ സംബന്ധിച്ച് നിർണ്ണായക ചർച്ചകളാണ് കൂടിക്കാഴ്ചയിൽ നടന്നത്. ദേശീയപാത 66 നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.
എൻഎച്ച് 966 കോഴിക്കോട് – പാലക്കാട് പദ്ധതിയുടെ തുടർ അംഗീകാരം മൂന്ന് മാസത്തിനകം നൽകുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. കൂടാതെ, തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ സഹായം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ശബരിമല റോപ്പ് വേ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കി […] നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചയിൽ വിഷയമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

