കോതമംഗലം എംഎ കോളേജിൽ സംഘടിപ്പിച്ച ടേണേജ് ടാലന്റ് ഹണ്ട് ഫെസ്റ്റ് ആയ ‘സത്വ -2026’ന്റെ ഔദ്യോഗിക ഉദ്ഘാടനം വേഗവരയിലെ ലോകറെക്കോർഡ് ജേതാവും സൂപ്പർ മെമ്മറൈസറുമായ ഡോ. ജിതേഷ് നിർവഹിച്ചു.
ജെൻസിയുടെ ഊർജ്ജവും ഹൃദയഭാഷയും മിന്നൽ വേഗത്തിലുള്ള വരകളിലൂടെ പുനർസൃഷ്ടിച്ച അദ്ദേഹം, പ്രമുഖ ചലച്ചിത്ര താരങ്ങൾ, ലോകപ്രശസ്ത ഫുട്ബോൾ കളിക്കാർ, കൊറിയൻ ബിടിഎസ് താരങ്ങൾ എന്നിവരെ അതിവേഗം വേദിയിൽ വരച്ചുകാട്ടി സദസ്സിനെ വിസ്മയിപ്പിച്ചു. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ.
മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ.
എബി.പി. വർഗ്ഗീസ്, ഡോ.
മിന്നു ജയിംസ്, ആൽഫി ജീവൻ, അർച്ചന. എസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

