അസമിലെ ഗുവാഹാത്തിയിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് ഫ്രിഡ്ജിൽ ഒളിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. ഗുവാഹാത്തി സ്വദേശിയായ രാമാനുജ് ഗോസ്വാമിയാണ് പൊലീസിൽ കീഴടങ്ങിയത്.
ഇയാളുടെ ഭാര്യയായ റിയ താലുക്ദറിനെയാണ് (25) അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഞായറാഴ്ച രാത്രിയോടെയാണ് പൊലീസിൽ കീഴടങ്ങിയത്.
ഞായറാഴ്ചയാണ് ഗുവാഹാത്തിയിലെ അപ്പാർട്ട്മെന്റിൽ റിയയുടെ മൃതദേഹം തലയില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഏതാനും മാസം മുൻപാണ് രാമാനുജും റിയയും വിവാഹിതരായത്.
ഗുവാഹാത്തിയിലെ അപ്പാർട്ട്മെന്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. എന്നാൽ, വെള്ളിയാഴ്ച മുതൽ രണ്ടുപേരെയും പുറത്തുകണ്ടിട്ടില്ലെന്നാണ് അയൽവാസികൾ പറയുന്നത്.
ഞായറാഴ്ച ഇവരുടെ അപ്പാർട്ട്മെന്റിൽനിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നതോടെയാണ് അഴുകിത്തുടങ്ങിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടത്തിയ പരിശോധനയിൽ അപ്പാർട്ട്മെന്റിലെ ഫ്രിഡ്ജിൽനിന്ന് യുവതിയുടെ അറത്തുമാറ്റിയ തലയും കണ്ടെത്തി.
ഒരു പോളിത്തീൻ കവറിലാക്കിയാണ് അറത്തുമാറ്റിയ തല ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നത്. കൊല്ലപ്പെട്ടത് റിയയാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും ഇവരുടെ ഭർത്താവ് അപ്പാർട്ട്മെന്റിലുണ്ടായിരുന്നില്ല.
തുടർന്ന് ഇയാൾക്കായി ഊർജിതമായ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ പ്രതി പൊലീസിൽ കീഴടങ്ങിയത്. ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്നും പ്രതി സമ്മതിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതിനിടെ, ഭാര്യയെ കൊലപ്പെടുത്തിയതിൽ പശ്ചാത്താപമില്ലെന്നും മാപ്പ് പറയാനില്ലെന്നും പ്രതി മാധ്യമങ്ങളോട് പറഞ്ഞു.
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം. ഇനി ഭാര്യയുടെ ‘ഷുഗർ ഡാഡി’യെ കൂടി കൊല്ലുമെന്നും ഇയാൾ വിളിച്ചുപറഞ്ഞു.
എന്നാൽ ആരാണ് ഈ വ്യക്തി എന്ന ചോദ്യത്തിന് പ്രതി മറുപടി നൽകിയില്ല. സംഭവത്തിൽ പ്രതി പറഞ്ഞ വ്യക്തിയെ കണ്ടെത്താൻ പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

