ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസ് വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേപാലമായ അൻജി പാലത്തിലൂടെയും ചെനാബ് പാലത്തിലൂടെയുമാണ് വന്ദേഭാരത് ഈ വേഗത കൈവരിച്ച് സർവീസ് നടത്തിയിരിക്കുന്നത്.
ജമ്മു റെയിൽവേ ഡിവിഷന് കീഴിലെ ശ്രീ മാതാ വൈഷ്ണോ ദേവി കത്ര-ബനിഹാൾ സെക്ഷനിൽ അനുവദനീയമായ പരമാവധി വേഗത നൂറുകിലോമീറ്ററായി ഉയർത്തിയതിന് പിന്നാലെയാണ് വ്യാഴാഴ്ച വന്ദേഭാരത് എക്സ്പ്രസ് ഈ നേട്ടം കൈവരിച്ചത്. ഉധംപുർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്ക് പദ്ധതിയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണിത്.
111 കിലോമീറ്റർ നീളത്തിലുള്ള കത്ര-ബനിഹാൾ സെക്ഷനിൽ മണിക്കൂറിൽ 75 കിലോമീറ്ററായിരുന്നു ഇതുവരെ അനുവദിച്ചിരുന്ന പരമാവധി വേഗത. ഈ വേഗതയാണ് ഇപ്പോൾ നൂറുകിലോമീറ്ററിലേക്ക് വർധിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ ഓഗസ്റ്റിൽ വേഗത വർധിപ്പിക്കുന്നതിന് മുന്നോടിയായുള്ള സമഗ്രമായ സുരക്ഷാ പരിശോധനകളെല്ലാം റെയിൽവേ പൂർത്തിയാക്കിയിരുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നതായി വിലയിരുത്തിയതിന് പിന്നാലെയാണ് റെയിൽവേ മന്ത്രാലയം വേഗം വർധിപ്പിക്കാൻ ഔദ്യോഗിക അനുമതി നൽകിയത്.
ഇന്ത്യൻ റെയിൽവേയുടെ അഭിമാനകരമായ എൻജിനീയറിങ് വിസ്മയങ്ങളിലൊന്നാണ് ചെനാബ് പാലവും അൻജി കേബിൾ പാലവും. ഈ റെയിൽപാതയിലെ കത്ര-ബനിഹാൾ സെക്ഷനിൽ മാത്രം ആകെ 33 തുരങ്കങ്ങളാണുള്ളത്.
2025 ജൂൺ ആറിനാണ് ഇതുവഴിയുള്ള കത്ര-ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ്ചെയ്തത്. 100 km/h over India’s engineering pride!
pic.twitter.com/4GlR5QJTva— Ashwini Vaishnaw (@Ashwini Vaishnaw) October 2, 2026
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

