കോഴിക്കോട് ജില്ലയിലെ മുസ്ലിം യൂത്ത് ലീഗിന്റെ പുതുക്കിയ മെമ്പർഷിപ് അടിസ്ഥാനത്തിലുള്ള ജില്ലാ കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു. യോഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എംഎൽഎ നിർവഹിച്ചു.
ചടങ്ങിൽ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന കൗൺസിൽ യോഗത്തിൽ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
റിട്ടേണിങ് ഓഫിസർ ഗഫൂർ കോൽക്കളം ആണ് തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചത്. യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംസാരിച്ചു.
ടി.മൊയ്തീൻ കോയ, അഫ്നാസ് ചേറോട്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാൻ, ഭാരവാഹികളായ സാജിദ് നടുവണ്ണൂർ, ആഷിഖ് ചെലവൂർ, സംസ്ഥാന സെക്രട്ടറി ടി.പി.എം.ജിഷാൻ, എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ.എം.എ റഷീദ് സമദ് പെരുമണ്ണ, ഭാരവാഹികളായ സി.ജാഫർ സാദിഖ്, എ.ഷിജിത്ത് ഖാൻ, എസ്.വി ഷൗലീക്ക്, ഷഫീക്ക് അരക്കിണർ, എം.ടി സൈദ് ഫസൽ, ഒ.എം നൗഷാദ്, ശുഐബ് കുന്നത്ത്, സി.സിറാജ്, വി.അബ്ദുൽ ജലീൽ, കെ.പി സുനീർ, സമദ് നടേരി തുടങ്ങിയവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

