സമീപകാലത്തായി മറ്റ് സംസ്ഥാനങ്ങളിലെ വിപണിയിൽ മലയാള സിനിമകൾ കൈവരിച്ചുകൊണ്ടിരിക്കുന്ന കുതിപ്പ് ശ്രദ്ധേയമാണ്. ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ മുൻകാലങ്ങളിലും റിലീസുകൾ ഉണ്ടായിരുന്നെങ്കിലും, കഴിഞ്ഞ കുറെ വർഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന സ്ക്രീൻ കൗണ്ടിലെ വർധനവ് ബോക്സ് ഓഫീസ് കളക്ഷനിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.
ഇതിനോടൊപ്പം തന്നെ മലയാള ചിത്രങ്ങളുടെ ഡബ്ബിംഗ് പതിപ്പുകൾക്കും വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി, കര്‍ണാടക വിപണിയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള സിനിമകളുടെ ഔദ്യോഗിക കണക്കുകൾ പ്രമുഖ ട്രാക്കർ പുറത്തുവിട്ടിട്ടുണ്ട്.
കര്‍ണാടക ടാക്കീസ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. മലയാള സിനിമാ ചരിത്രത്തിൽ കര്‍ണാടകത്തിൽ നിന്നും ഏറ്റവും ഉയർന്ന കളക്ഷന്‍ നേടിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ആണ്.
15.8 കോടി രൂപയാണ് ചിത്രം അവിടെനിന്നും നേടിയത്. 15.15 കോടി രൂപ കളക്ഷനുമായി ലോകയാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.
14.22 കോടി രൂപ നേടിയ ദൃശ്യം 3 മൂന്നാം സ്ഥാനവും, 12.65 കോടി രൂപ നേടിയ എമ്പുരാന് നാലാം സ്ഥാനവും കരസ്ഥമാക്കി. നിലവില്‍ തിയറ്ററുകളിൽ മികച്ച പ്രദർശനം തുടരുന്ന ബെത്ലഹേം കുടുംബ യൂണിറ്റ് ആണ് ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്.
റിലീസ് ചെയ്ത് 17 ദിവസം പിന്നിടുമ്പോൾ തന്നെ ചിത്രം 11.43 കോടി രൂപയാണ് ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഇതിനകം 270 കോടി രൂപ വാരിക്കൂട്ടിയിട്ടുണ്ട്.
മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷനാണിത്. 268 കോടി രൂപയായിരുന്നു എമ്പുരാന്റെ ആകെ കളക്ഷൻ.
ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണിത്.
മലയാളത്തിലെ പ്രമുഖ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്.
സൂപ്പർ ഹിറ്റായ ‘പ്രേമലു’വിനു ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

