സംസ്ഥാനത്ത് ലഹരിയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ നാർക്കോ ഹണ്ടിന് വഴികാട്ടിയായ എസ്.കെ.എൻ-40 ന്റെ വിജയത്തിന് പിന്നാലെ, പുതിയ ദൗത്യവുമായി ട്വന്റിഫോർ രംഗത്ത്. കേരളത്തെ ശുചിത്വമുള്ളതും ഹരിതാഭവുമായ ഒരു മാതൃകാ സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ‘എസ്.കെ.എൻ-41’ (SKN 41) എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.
‘ക്ലീൻ കേരളം ഗ്രീൻ കേരളം’ എന്ന ആശയത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള ഈ ബൃഹദ് പദ്ധതി മൂന്ന് വർഷം നീണ്ടുനിൽക്കുന്ന ഒന്നായിരിക്കും. ലഹരിവിരുദ്ധ കേരളയാത്രയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചതിന്റെ തുടർച്ചയായാണ് സമൂഹത്തിന് ഏറെ ഗുണകരമായ ഈ പുതിയ ചുവടുവെപ്പ്.
ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ തന്റെ മാധ്യമജീവിതത്തിലെ സുപ്രധാനമായ ഈ പുതിയ കർമ്മപദ്ധതി ഉടൻ തന്നെ ഔദ്യോഗികമായി ആരംഭിക്കുമെന്ന് അറിയിച്ചു.
സംസ്ഥാനത്തിന്റെ പൊതു ശുചിത്വവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തിയുള്ള ഈ മഹായജ്ഞം വിവിധ ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

