ഉത്തർപ്രദേശിലെ ചാന്ദൗലി ജില്ലയിൽ മൊബൈൽ ഫോൺ ഉപയോഗവും സോഷ്യൽ മീഡിയ റീൽസ് ചിത്രീകരണവും സംബന്ധിച്ച തർക്കത്തെത്തുടർന്ന് കൗമാരക്കാരി ജീവനൊടുക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അയൽ ജില്ലയായ മിർസാപൂരിലെ അമ്മയുടെ തറവാട്ടു വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലിയും മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതിനെ കുറിച്ചും അമ്മ പെൺകുട്ടിയെ ശാസിച്ചിരുന്നു.
ഇതിൽ മനംനൊന്താണ് പെൺകുട്ടി കനാലിലേക്ക് ചാടിയത്. ബുധനാഴ്ച രാവിലെ ചാന്ദൗലിയിലെ അലിനഗറിലുള്ള ഗോധാന ഗ്രാമത്തിന് സമീപമുള്ള പാലത്തിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

