കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ ഓണം ബംപർ ലോട്ടറിയുടെ സമ്മാനത്തുകയിൽ വലിയ വർധനവ്. മുൻവർഷങ്ങളിൽ 25 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ 30 കോടി രൂപയായി സർക്കാർ ഉയർത്തിയിട്ടുണ്ട്.
ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. സമ്മാന ഘടനയിൽ വരുത്തിയ മാറ്റമനുസരിച്ച്, നേരത്തെ 50 ലക്ഷം രൂപയായിരുന്ന മൂന്നാം സമ്മാനം ഇനി മുതൽ 25 ലക്ഷം രൂപയായിരിക്കും.
പ്രധാന വിവരങ്ങൾ:
* ടിക്കറ്റ് വില: 500 രൂപ (വിലയിൽ മാറ്റമില്ല).
* പ്രകാശനം: ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17-ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. രാജ്യത്തെ ലോട്ടറി സമ്മാനങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന തുക നൽകുന്ന ലോട്ടറിയായി ഓണം ബംപർ തുടരുകയാണ്.
നിലവിൽ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും, വിപണിയിലെ ആവശ്യകത അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരുത്തുമെന്ന് അധികൃതർ അറിയിച്ചു. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ സീരീസുകളിലായാണ് ടിക്കറ്റുകൾ പുറത്തിറക്കുന്നത്.
പുതിയ സമ്മാന ഘടന:
* ഒന്നാം സമ്മാനം: 30 കോടി രൂപ.
* രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 പേർക്ക് വീതം).
* മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 പേർക്ക് വീതം).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

