ചേർത്തല നഗരസഭാ പരിധിയിൽ രൂക്ഷമായി തുടരുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. തിരുവിഴയിലെ ദേശീയപാത നിർമാണ പ്രോജക്ട് ഓഫിസിന് മുന്നിൽ നടന്ന ഉപരോധ സമരത്തിന് പി.
പ്രസാദ് എംഎൽഎ, ചേർത്തല നഗരസഭാ അധ്യക്ഷൻ എസ്. നോബിൽ എന്നിവർ നേതൃത്വം നൽകി.
ചേർത്തല പൊലീസ് സ്റ്റേഷന് സമീപമുള്ള സർവീസ് റോഡ് മുറിച്ചുമാറ്റി പൈപ്പുകൾ സ്ഥാപിച്ച് വെള്ളം ഒഴുക്കിവിടാൻ നടപടി സ്വീകരിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. നഗരസഭയുടെ 28-ാം വാർഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൈപ്പ് ലൈൻ സംവിധാനം അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വാർഡ് കൗൺസിലിന്റെ നേതൃത്വത്തിൽ മേൽപ്പാലത്തിന് സമീപം വെള്ളത്തിലിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
നഗരസഭാ ഭരണാധികാരികളും ജനപ്രതിനിധികളും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന നിലപാടിലാണ് നാട്ടുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

