തൃശൂർ: ഈ വർഷത്തെ ടി.എ.ആർ. ചന്ദ്രൻ സ്മാരക പുരസ്കാരം വയലിൻ വിദ്വാൻ പറവൂർ എം.എ.സുന്ദരേശ്വരന് സമ്മാനിക്കും.
10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. രസിക പ്രിയ സംഗീതസഭയുടെ സ്ഥാപക അധ്യക്ഷനും വാഗേയകാരനുമായിരുന്ന ടി.എ.ആർ.ചന്ദ്രന്റെ സ്മരണാർഥമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രശസ്ത വയലിൻ വിദ്വാന്മാരായ തിരുവിഴ ശിവാനന്ദൻ, പാലക്കാട് ആർ.സ്വാമിനാഥൻ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ജൂൺ 27 വൈകിട്ട് 5.30-ന് സാഹിത്യ അക്കാദമി എംടി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കപ്പെടും.
പുരസ്കാര സമർപ്പണത്തിന് ശേഷം സുനിൽ ഗാർഗ്യന്റെ സംഗീത കച്ചേരി അരങ്ങേറും. ഈ കച്ചേരിയിൽ എം.എ.സുന്ദരേശ്വരൻ (വയലിൻ), ട്രിച്ചി ബി.
ഹരികുമാർ (മൃദംഗം), ഉടുപ്പി ശ്രീധർ (ഘടം) എന്നിവർ പക്കമേളമൊരുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

