പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ സംശയാസ്പദമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് എൽഡിഎഫ് സർക്കാർ നേരത്തെ വ്യക്തമാക്കിയ കാര്യമാണ്.
എന്നാൽ, ഈ നിലപാട് വിസ്മരിച്ചുകൊണ്ട് യുഡിഎഫ് സർക്കാരിനെതിരെ കുറ്റപ്പെടുത്തലുകൾ ഉന്നയിക്കുന്നതിലെ ഔചിത്യം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കെതിരെ തുടക്കത്തിൽ വേണ്ടത്ര പ്രതിഷേധം ഉയർത്തിയില്ലെന്ന ആക്ഷേപങ്ങൾക്കും പി എസ് സഞ്ജീവ് മറുപടി നൽകി.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സർവകക്ഷി ചർച്ചകൾക്ക് സർക്കാർ അവസരമൊരുക്കിയിരുന്നു. അന്നത്തെ ചർച്ചകളിൽ തങ്ങളുടെ നിലപാട് വ്യക്തമായി അറിയിച്ചതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എബിവിപി ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകളെല്ലാം അന്ന് പദ്ധതിയെ ഒറ്റക്കെട്ടായി എതിർത്തിരുന്നു. ആ നിലപാടിൽ നിന്നും ഒട്ടും പിന്നോട്ടുപോയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

