വാഹനാരാധകർ ഏറെ കാത്തിരിക്കുന്ന പുതിയ റെനോ ഡസ്റ്റർ എസ്യുവിയുടെ ഔദ്യോഗിക ഇന്ധനക്ഷമതയും എൻജിൻ കരുത്തും സംബന്ധിച്ച വിവരങ്ങൾ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ ഇന്ത്യ പുറത്തുവിട്ടു. മികച്ച മൈലേജും അത്യാധുനിക സാങ്കേതികവിദ്യകളും കോർത്തിണക്കിയാണ് പുതിയ മോഡലുകൾ വിപണി കീഴടക്കാൻ ഒരുങ്ങുന്നത്.
പുതിയ ഡസ്റ്റർ TCe 100 പതിപ്പിന് എആർഎഐ (ARAI) സാക്ഷ്യപ്പെടുത്തിയ 19.41 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.
പരമാവധി 100 bhp കരുത്തും 160 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് ശേഷിയുണ്ട്. 6-സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്.
പുതിയ RGMP പ്ലാറ്റ്ഫോമിലാണ് ഈ എഞ്ചിൻ നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ മെച്ചപ്പെട്ട
പ്രകടനത്തിനായി ഇതിന്റെ എഞ്ചിനും പവർട്രെയിനും സമഗ്രമായി പരിഷ്കരിക്കുകയും ഈ നൂതന ആർക്കിടെക്ചറുമായി പൊരുത്തപ്പെടുന്ന രീതിയിൽ ട്യൂൺ ചെയ്യുകയും ചെയ്തിട്ടുണ്ട്. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഒതെന്റിക്, എവല്യൂഷൻ, ടെക്നോ എന്നീ ട്രിമ്മുകളിൽ മാത്രമായിരിക്കും ലഭ്യമാകുക.
കൂടുതൽ കരുത്തുറ്റ പ്രകടനം ആഗ്രഹിക്കുന്നവർക്കായി 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ പതിപ്പും ഡസ്റ്റർ നിരയിലുണ്ട്. 163PS പവറും 280Nm ടോർക്കും നൽകുന്ന ഈ എഞ്ചിനൊപ്പം 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ തെരഞ്ഞെടുക്കാം.
1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ മാനുവൽ ഗിയർബോക്സിൽ 17.75 കിലോമീറ്ററും ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് പതിപ്പിൽ 18.45 കിലോമീറ്ററും മൈലേജ് നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഡസ്റ്റർ ഹൈബ്രിഡ് പതിപ്പ് 2026 ദീപാവലിക്ക് ഇതിനുപുറമെ, ഡസ്റ്ററിന്റെ അത്യാധുനിക ഹൈബ്രിഡ് പതിപ്പ് 2026 ലെ ദീപാവലി ഉത്സവ സീസണിൽ പുറത്തിറക്കാനും റെനോ ഇന്ത്യ ഒരുങ്ങുകയാണ്.
109 ബിഎച്ച്പി കരുത്തുള്ള 1.8 ലിറ്റർ പെട്രോൾ എഞ്ചിൻ, 49 ബിഎച്ച്പി ശേഷിയുള്ള ഇലക്ട്രിക് മോട്ടോർ, 20 ബിഎച്ച്പി ഹൈബ്രിഡ് സ്റ്റാർട്ടർ ജനറേറ്റർ, 1.4 കിലോവാട്ട് ബാറ്ററി പാക്ക് എന്നിവയാണ് ഹൈബ്രിഡ് പതിപ്പിൽ ഉൾപ്പെടുന്നത്. ഈ സംവിധാനത്തിലൂടെ ആകെ 160 ബിഎച്ച്പി കരുത്തും 172 എൻഎം ടോർക്കും ലഭിക്കും.
നിലവിൽ ഇന്ത്യൻ വിപണിയിലുള്ള മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയുടെ ഹൈബ്രിഡ് പതിപ്പുകളേക്കാൾ ഉയർന്ന പവർ ഡസ്റ്റർ ഹൈബ്രിഡ് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ഈ ഹൈബ്രിഡ് പതിപ്പിന്റെ ആദ്യ ബാച്ച് വാഹനങ്ങൾ ഇതിനകം തന്നെ വിറ്റുതീർന്നതായും ബുക്കിംഗുകൾ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണെന്നും വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

