രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നാടകീയ രംഗങ്ങള്‍. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നടന്ന രണ്ടാം ദിവസത്തെ പ്രതിഷേധം സംഘര്‍ഷഭരിതമായി.
സമരം പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ഡല്‍ഹി പൊലീസ് റോഡിലൂടെ വലിച്ചിഴയ്ക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരെയും പിന്നീട് വിട്ടയച്ചു.
ഭരണഘടന കയ്യില്‍ പിടിച്ചാണ് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള വനിതാ എംപിമാര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചത്. ജന്തര്‍മന്തറിലേക്കുള്ള എംപിമാരുടെ യാത്ര പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്.
ഡല്‍ഹി പൊലീസ് തങ്ങളെ ക്രൂരമായി മര്‍ദിച്ചെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

