കൊച്ചിയിൽ തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അനസിനെ ആണ് ലഹരിമരുന്ന് മോഷണക്കേസിൽ അറസ്റ്റ് ചെയ്തത്.
തൊണ്ടിമുതലിൽ നിന്ന് ലഹരിമരുന്ന് കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. പോലീസ് കമ്മീഷണർക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ നേരത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
എളമക്കരയിൽ വെച്ച് പിടികൂടിയ എംഡിഎംഎ സൂക്ഷിക്കുന്നതിനായി പോലീസ് ഗോഡൗണിലേക്ക് മാറ്റാൻ സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് എസ്ഐ അനസ് ഇത് മോഷ്ടിച്ചത്. തുടർന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിലൂടെയാണ് എസ്ഐ തന്നെയാണ് തൊണ്ടിമുതലായ ലഹരിമരുന്ന് മോഷ്ടിച്ചതെന്ന് വ്യക്തമായത്.
നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ട ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ കർശനമായ കേസെടുക്കുമെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

