ഡൽഹി ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർഎതിരായി നടന്ന പ്രതിഷേധത്തിനിടയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും പൊലീസ് ബലംപ്രയോഗിച്ചാണ് സ്ഥലത്തുനിന്ന് നീക്കിയത്.
പ്രവർത്തകർ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ശക്തമായ നടപടികളിലൂടെ ഇവരെ മാറ്റുകയായിരുന്നു. എന്തുവന്നാലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഭരണഘടന നെഞ്ചോട് ചേർത്ത് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെ വനിതാ പൊലീസിന്റെ സഹായത്തോടെയാണ് നീക്കം ചെയ്തത്.
ഇതിനിടയിൽ സമരവേദിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്കും നേരെ പൊലീസ് അതിക്രമമുണ്ടായി. മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം തടയുകയും ഫോൺ ബലംപ്രയോഗിച്ച് വാങ്ങി വലിച്ചെറിയുന്ന സാഹചര്യവും സംഭവസ്ഥലത്തുണ്ടായി.
പ്രതിഷേധത്തിൽ പങ്കെടുത്ത എ.എ. റഹീം എം.പിയ്ക്ക് നേരെയും മർദ്ദന ശ്രമങ്ങൾ നടന്നു.
പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡൽഹിയിൽ എത്തിയിരുന്നു.
ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം തുടർച്ചയായ നാലാം ദിവസമാണ് ഇത്തരത്തിൽ തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

