കോഴിക്കോട് നഗരത്തിൽ അയൽവാസിയെ വെടിവച്ച കേസിൽ പ്രതി റിമാൻഡിലായതിനെ തുടർന്ന്, അവിടത്തെ വളർത്തു മൃഗങ്ങളുടെ സംരക്ഷണം പ്രതിസന്ധിയിൽ. കുതിരച്ചാണകം സമീപത്തെ വീട്ടിലേക്ക് തള്ളിയതുമായി ബന്ധപ്പെട്ട
തർക്കത്തെ തുടർന്നാണ് ബിജി റോഡ് ചെട്ടിത്തോപ്പ് പറമ്പിൽ വളർത്തുന്ന കുതിരകളുടെ വിസർജ്യം അയൽവീട്ടിലേക്ക് ഒഴുക്കിയതുമായി ബന്ധപ്പെട്ട് അയൽവാസിയായ പുഷ്പലതയെ അയൽവീട്ടിൽ താമസിക്കുന്ന ഷിംജിത്ത് വെടിവച്ചത്. പരുക്കേറ്റ പുഷ്പലത ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്ത ഷിംജിത്ത് നിലവിൽ റിമാൻഡിലാണ്. പ്രതി അറസ്റ്റിലായതോടെ പരിചരിക്കാൻ ആളില്ലാത്ത കുതിരകളുടെ സംരക്ഷണത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളയിൽ പൊലീസ് മൃഗസംരക്ഷണ വകുപ്പിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
എന്നാൽ മൃഗസംരക്ഷണ വകുപ്പിന്റെ സ്പെഷൽ വിങ്ങിന്റെ നേതൃത്വത്തിൽ കുതിരകളുടെ സംരക്ഷണം ഏറ്റെടുക്കണമെന്നാണ് പൊലീസ് നിലപാട്. അതേസമയം, കുതിരകൾക്ക് ആവശ്യമായ ശുശ്രൂഷ നൽകിവരികയാണെന്നാണ് വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
അനാഥമാകുന്ന വളർത്തു മൃഗങ്ങളുടെ സംരക്ഷണം കോർപറേഷൻ ആരോഗ്യ വിഭാഗമാണ് ഏറ്റെടുക്കേണ്ടതെന്നും അവർ പറയുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു നിർദേശവും കോർപറേഷൻ ആരോഗ്യ വിഭാഗത്തിന് ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കുതിരകളെ നോക്കാൻ ആരുമില്ലാത്ത സാഹചര്യത്തിൽ നിലവിൽ പ്രദേശവാസികളാണ് ഇവയ്ക്ക് ഭക്ഷണം നൽകി വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

