തൃപ്പൂണിത്തുറ: ഇരുപതാം വയസ്സിൽ സർവകലാശാല തലത്തിൽ കഥകളിയിൽ തിളങ്ങി നിന്ന തേവര സ്വദേശി ശ്രീപാർവതി (71) അര നൂറ്റാണ്ടിനു ശേഷം വീണ്ടും കഥകളി വേഷമണിയുന്നു. വിവാഹശേഷം 35 വർഷം നൃത്ത രംഗത്തു നിന്നു വിട്ടുനിന്ന ഇവർ, മകൾ ഇന്ദുവിന്റെ നിർബന്ധപ്രകാരമാണു 13 വർഷം മുൻപ് മോഹിനിയാട്ടത്തിലൂടെ വീണ്ടും ചിലങ്ക അണിഞ്ഞത്.
മകളെ നൃത്തം പഠിപ്പിക്കാൻ കൊണ്ടുപോയപ്പോൾ അമ്മയും കൂടെ പഠിച്ചാലേ താൻ പഠിക്കൂ എന്ന മകളുടെ വാശിക്ക് മുന്നിൽ ശ്രീപാർവതി വഴങ്ങുകയായിരുന്നു. അങ്ങനെ 12 വർഷം മുൻപ് ഇരുവരും ചേർന്ന് മോഹിനിയാട്ടം അഭ്യസിക്കാൻ തുടങ്ങി.
മോഹിനിയാട്ടത്തിലെ സജീവ സാന്നിധ്യത്തിന് പിന്നാലെ ചെറുപ്പകാലത്തെ പ്രിയപ്പെട്ട കലാരൂപമായ കഥകളിയിലേക്കു തിരിച്ചെത്തണമെന്ന ആഗ്രഹം ശ്രീപാർവതി മകളുമായി പങ്കുവച്ചു.
ഇതോടെ ഒരു വർഷം മുൻപ് സദനം വിജയൻന്റെ ശിക്ഷണത്തിൽ ഇരുവരും കഥകളി പഠനം ആരംഭിച്ചു. മകൾ ഇന്ദുവിന്റെയും മകൻ അർജുൻന്റെയും പിന്തുണയാണു തനിക്ക് പഠനത്തിനുള്ള കരുത്ത് പകർന്നതെന്ന് തേവര ഇന്ദൂസ് ഹോമിൽ താമസിക്കുന്ന ശ്രീപാർവതി പറയുന്നു.
വരുന്ന 12നു ചോറ്റാനിക്കര ക്ഷേത്രത്തിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ഇവരുടെ കഥകളി അരങ്ങേറ്റം. പുറപ്പാടിൽ കൃഷ്ണന്റെ വേഷത്തിലാണു ശ്രീപാർവതിയും മകളും അരങ്ങിലെത്തുന്നത്.
മോഹിനിയാട്ടം ഗുരു കലാവിജയന്റെ മരുമകളായ ധന്യയും ഇവർക്കൊപ്പം വേദിയിൽ അണിനിരക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

