മുഖ്യമന്ത്രി വി ഡി സതീശനെതിനെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വന്ന പരാമര്‍ശങ്ങളില്‍ ഔദ്യോഗിക വിശദീകരണവുമായി മാനേജിങ് എഡിറ്റർ ടി പി ചെറൂപ്പ രംഗത്ത്. കോഴിക്കോടാണ് ഇതുസംബന്ധമായ വിശദീകരണം പുറത്തുവന്നത്.
പത്രത്തിൽ ‘മര്യാദക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച കുറിപ്പ് എഡിറ്റോറിയൽ അല്ലെന്നും, അതൊരു പ്രത്യേക ലേഖനം മാത്രമാണെന്നുമാണ് മാനേജിങ് എഡിറ്ററുടെ വിശദീകരണം. പത്രത്തിലെ ‘വ്യക്തിവിചാരം’ എന്ന കോളം എഡിറ്റോറിയൽ ആയി വായനക്കാർ തെറ്റിദ്ധരിക്കുകയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ ലേഖനത്തിലെ തലക്കെട്ട് പത്രത്തിന്റെ ഔദ്യോഗിക ഭാഷയോ നിലപാടോ അല്ലെന്നും വിശദീകരണത്തിൽ കൂട്ടിച്ചേർത്തു. സുപ്രഭാതം ദിനപത്രം ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് മുഖപ്രസംഗം എഴുതാറുള്ളത്.
അന്നേ ദിവസങ്ങളിലാണ് ‘വ്യക്തിവിചാരം’ എന്ന കോളം പ്രസിദ്ധീകരിക്കുന്നത്. വിവിധ വ്യക്തികളെ അതത് സന്ദർഭങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത് തയ്യാറാക്കുന്നതാണ് ഈ കോളം.
അത്തരം ദിവസങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഉള്ളടക്കങ്ങൾ പത്രത്തിന്റെ മാത്രം അഭിപ്രായമല്ലെന്നും മാനേജിങ് എഡിറ്റർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

