മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ‘ആശ’ എന്ന ചിത്രത്തിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ ഉർവ്വശിയുടെ മകളായ അനഘ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
ഒരു അപ്രതീക്ഷിത അപകടവും അതിനെത്തുടർന്ന് അരങ്ങേറുന്ന ആകാംക്ഷാഭരിതമായ സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. തികഞ്ഞ ദുരൂഹതയും ആകാംക്ഷയും നിലനിർത്തുന്ന വ്യത്യസ്തമായ ഡിസൈനിലാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനുമുമ്പ് പുറത്തിറക്കിയിരുന്നത്.
ഇതിനിടയിൽ, ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അഭിനേതാക്കളുടെ അവിസ്മരണീയമായ പ്രകടനങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിൽ കാണാൻ സാധിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

