പാലക്കാട് ജില്ലയിലെ നെന്മാറയിൽ പെയ്ത ശക്തമായ മഴയിൽ വീടിന്റെ ഭിത്തി തകർന്ന് വീണ് ഒരാൾക്ക് ദാരുണാന്ത്യം. നെന്മാറ പുത്തൻതറ കണിമംഗലം സ്വദേശിയായ മുരുകേശൻ (58) ആണ് മരിച്ചത്.
ഉറങ്ങിക്കിടക്കവെയാണ് ഈ ദുരന്തം സംഭവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന മുരുകേശന്റെ വീടിന്റെ ഒരു ഭാഗം രാത്രിയിലെ കനത്ത മഴയെ തുടർന്ന് നിലംപൊത്തുകയായിരുന്നു. ചുറ്റുഭാഗത്തും മറ്റ് വീടുകൾ ഇല്ലാതിരുന്നതിനാലും ശക്തമായ മഴയായതിനാലും അപകട
വിവരം ആരും ഉടനറിഞ്ഞിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ സഹോദരനാണ് വീടിന്റെ ചുമരിടിഞ്ഞു കിടക്കുന്ന വിവരം ശ്രദ്ധയിൽപ്പെടുത്തുന്നത്.
ഉടൻ തന്നെ പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മുരുകേശനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ വേഗത്തിൽ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവച്ചിരുന്നു. തുടർന്ന് നിയമനടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

