ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേൽ വീണ്ടും സൈനിക നടപടി ആരംഭിച്ചു. ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിനെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
ഹിസ്ബുല്ലയുടെ സ്വാധീനമേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രഹരങ്ങൾ. ദാഹിയ മേഖലയിൽ മൂന്ന് തവണ ശക്തമായ വ്യോമാക്രമണം ഉണ്ടായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. “ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.” അതേസമയം, ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്.
ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ തകർന്ന നഷ്ടപരിഹാരം ഈടാക്കാൻ അമേരിക്ക നടപടികൾ വേഗത്തിലാക്കി. ഇറാന്റെ വിദേശ ആസ്തികൾ ഉപയോഗപ്പെടുത്തി നഷ്ടപരിഹാരം ഈടാക്കാനാണ് യുഎസ് നീക്കം.
കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ ഇറാൻ വരുത്തിവെച്ച നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾ ശേഖരിക്കാനും അമേരിക്കൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

