സംസ്ഥാനത്ത് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ അനന്തമായി വൈകുന്നുവെന്ന് വ്യാപക പരാതി. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനി വെറും അഞ്ച് മാസം മാത്രം ബാക്കിനിൽക്കെ, ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥിക്ക് പോലും ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടില്ല.
ഔദ്യോഗികമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഏഴ് മാസം പിന്നിട്ടിട്ടും ഒരു നിയമനവും നടക്കാത്തത് ഉദ്യോഗാർത്ഥികളിൽ വലിയ ആശങ്കയും പ്രതിഷേധവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഠിനാധ്വാനം ചെയ്ത് പരീക്ഷയെഴുതി വിജയിച്ചത് എന്തിനെന്ന ചോദ്യമാണ് റാങ്ക് ഹോൾഡേഴ്സ് അധികൃതർക്ക് മുന്നിൽ ഉന്നയിക്കുന്നത്.
നാട്ടിലും വീട്ടിലും നുണ പറയേണ്ട സാഹചര്യമാണുള്ളതെന്ന് ഒന്നാം റാങ്ക് ജേതാവ് ദേവദർശൻ വ്യക്തമാക്കി.
തുടർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് ഇത് വലിയ തോതിൽ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

