തിരുവനന്തപുരം കാര്യവട്ടം പേരൂരിന് സമീപമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി അണിയൂര്‍ സ്വദേശിയായ രാജീവ് (50) ആണ് മരിച്ചത്.
സംഭവസ്ഥലത്ത് കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളില്‍ ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് വിവരം ലഭിച്ചതനുസരിച്ച് കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് കാറിന്റെ ഗ്ലാസ് തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഇന്നലെയാണ് രാജീവ് ഈ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തത്.
കാറിനുള്ളില്‍ എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

